Tuesday, March 11, 2008

ശാസ്ത്രം, ദൈവം, ചില കണ്ടെത്തലുകള്‍ (1) ആരല്‍ ( Eel )

ശാസ്ത്രം മുന്നോട്ടു വെയ്ക്കുന്ന അടിസ്ഥാന പരമായ മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തികൊണ്ട്‌ എന്നാല്‍ ശാസ്ത്രത്തിന്റെ തന്നെ പട്ടില്‍ പൊതിഞ്ഞ്‌ മാനവ സമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കപ്പെട്ട ഡാര്‍വനിസം എന്ന മാനവീക ശത്രുവിന്റെ യഥാര്‍ത മുഖം തുറന്നു കാട്ടുകയും അതേസമയം സത്യസന്ധമായി തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങള്‍ എങ്ങിനെയാണ്‌ പ്രപഞ്ച നാഥാനിലേക്ക്‌ വഴികാട്ടുന്നത്‌ എന്നും പരിശോധിക്കാന്‍ ശ്രമിക്കുകയാണിവിടെ, നിങ്ങളുടെ ഭൗതികവും, അത്മീയവുമായ അറിവുകള്‍ നിങ്ങള്‍ക്കിവിടെ പങ്കുവെക്കുകയും, ചോദിങ്ങളുയര്‍ത്തുകയും, ഉത്തരങ്ങളറിയിക്കുകയും ആവാം എന്നോര്‍മ്മപ്പെടുത്തികൊണ്ട്‌ .


ശാസ്ത്രം, ദൈവം, ചില കണ്ടെത്തലുകള്‍ (1) ആരല്‍(Eel)


യൂറോപ്യന്‍ സമുദ്രങ്ങളുടെ ആവാസ വ്യവസ്ഥകളില്‍ വസിക്കുന്ന ആരല്‍ എന്ന മല്‍സ്യം ജന്തുശാസ്ത്രത്തില്‍ ഒരു വിസ്‌മയമാണ്‌ തീര്‍ക്കുന്നത്‌. കാരണം ഈ മല്‍സ്യം അതിന്റെ പ്രജനന കാലമെത്തിയാല്‍ ഏകദേശം 4000 കിലോമീറ്ററോളം സഞ്ചരിച്ച്‌ ബെര്‍മുഡയുടെ തെക്ക്‌ കിഴക്ക്‌ 950 കിലോമീറ്റര്‍ മാറി സാര്‍ഗാസോ കടലില്‍ വെച്ചാണ്‌ പുനരുല്‍പദനത്തില്‍ ഏര്‍പ്പെടുന്നത്‌. സാര്‍ഗാസോയുടെ അഗാതതകളില്‍ ചെന്ന് ലക്ഷകണക്കിന്‌ മുട്ടകളിട്ട ശേഷം ഈ ആരലുകളുടെ ജീവിതം അവിടെ തന്നെ അവസാനിപ്പിക്കപ്പെടുന്നു. ഈ മുട്ടകള്‍ വിരിഞ്ഞ്‌ പുറത്ത്‌ വരുന്ന ആരല്‍ കുഞ്ഞുങ്ങള്‍ അമ്മ വന്ന മുഴുവന്‍ വഴിയും താണ്ടി അമ്മ പുറപ്പെട്ട യുറോപ്പിന്‍ സമുദ്രങ്ങളിലെ അതേ സ്ഥലങ്ങളില്‍ കൃത്യമായി എത്തിച്ചേരുന്നു. എന്തെരൊല്‍ഭുതം അല്ലേ ?


അരാണ്‌ ആ കുഞ്ഞുങ്ങള്‍ക്ക്‌ വഴി കാണിച്ചത്‌. നൈസര്‍ഗീകമായ ഈ കഴിവുകള്‍ ആരാണ്‌ നല്‍കിയത്‌. പരിണാമ സിദ്ധാന്ത വാക്താക്കള്‍ക്കിവിടെ ഉത്തരം മുട്ടുകയും അര്‍ഥമില്ലാത്തയുക്തി ഹീനമായ കുറെ ഞെടു ഞായങ്ങള്‍ തൊടുത്ത്‌ യുക്തിയാണെനും ശാസ്ത്രം ആണെനും പറഞ്ഞു അവര്‍ തടിതപ്പും.


ചിന്തിക്കൂ, സുഹൃത്തുകളെ മനനത്തിന്റെ ചങ്ങലകെട്ടുകള്‍ പൊട്ടിച്ച്‌ വിനയന്വിതനായി യഥാര്‍ത്തമായ ദൈവ വിശ്വസത്തിലെയ്ക്ക്‌ നടന്നടുക്കൂ.

16 comments:

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

യൂറോപ്യന്‍ സമുദ്രങ്ങളുടെ ആവാസ വ്യവസ്ഥകളില്‍ വസിക്കുന്ന ആരല്‍ എന്ന മല്‍സ്യം ജന്തുശാസ്ത്രത്തില്‍ ഒരു വിസ്‌മയമാണ്‌ തീര്‍ക്കുന്നത്‌. കാരണം ഈ മല്‍സ്യം അതിന്റെ പ്രജനന കാലമെത്തിയാല്‍ ഏകദേശം 4000 കിലോമീറ്ററോളം സഞ്ചരിച്ച്‌ ബെര്‍മുഡയുടെ തെക്ക്‌ കിഴക്ക്‌ 950 കിലോമീറ്റര്‍ മാറി സാര്‍ഗാസോ കടലില്‍ വെച്ചാണ്‌ പുനരുല്‍പദനത്തില്‍ ഏര്‍പ്പെടുന്നത്‌. ....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനുഷ്യന്റെ ചിന്തകള്‍പ്പുറം ഉള്ള ഒരു ലോകം ഉണ്ടാകണം ഇല്ലെങ്കില്‍ പിന്നെ പ്രപഞ്ചനാദന്‍ എന്നതിന് എന്താ ഒരുഅര്‍ത്ഥം.മനുഷ്യമനസ്സിന്റെ പലസമസ്യകളുടേയും ഉത്തരം നമുക്കറിയില്ലല്ലൊ

ഫസല്‍ said...

യുക്തിയുടെ നടുത്തളത്തില്‍ തന്നെയാണീ കാഴ്ച്ച, അല്ലെങ്കില്‍ ദൃശ്യ ശക്തികള്‍ പരാജയപ്പെടുന്നതും അദൃശ്യ ശക്തിയുടെ അകക്കാമ്പിലേക്കുള്ള യാത്രകള്‍ തുടങ്ങേണ്ടുന്നതും. x ray പോലുള്ള അദൃശ്യമായവയെ നാം വിശ്വസിക്കുകയും അതിനെ ശൃഷ്ടിച്ചവനെ നാം അവിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് കാണ്ടതു മാത്രമേ വിസ്വസിക്കൂ എന്ന വാദവും കാണാത്തതിനെ വിശ്വസിക്കേണ്ടിയും വരുന്ന ഗതികേടിന്‍റെ ദൂരം മത്സ്യം സഞ്ചരിച്ചതിന്‍രെയും എത്രയോ മടങ്ങാണ്‍ എന്ന ചിന്ത തന്നെ ഭയപ്പെടുത്തുന്നു.

ബഷീര്‍ വെള്ളറക്കാട്‌ said...

Good Attempt.. best wishes..

റോബി said...

ഹൈദരെ,,
ചില പ്രശ്നങ്ങളുണ്ട്.

ശാസ്ത്രം മുന്നോട്ടു വെയ്ക്കുന്ന അടിസ്ഥാന പരമായ മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തികൊണ്ട്‌ അല്ല പരിണാമ സിദ്ധാന്തം മുന്നോട്ടു വെച്ചത്.

പിന്നെ ഇപ്പറഞ്ഞ ഈലിന്റെ കാര്യം..

“After hatching, their transparent leaf-like larvae, known as leptocephali, remain in surface waters for up to a year and drift towards the Gulf Stream, which transports the European eels home to coastal waters in Europe. Along with the Gulf Stream, the Antilles Current and other westward-flowing circulation patterns in the North Atlantic send American eel larvae back towards the coast of the eastern US, where they migrate into estuaries like Chesapeake Bay.“

NOAA National Marine Fisheries Service-ന്റെ 2008 മാര്‍ച്ച് 6-ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്..

ഇപ്പോള്‍ മനസ്സിലായോ ഈല്‍ കുഞ്ഞുങ്ങള്‍ക്ക് ആരും വഴി കാണിച്ചു കൊടുക്കണ്ട എന്ന്?

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

Earnest Haeckel ( 1834-1919)ലിന്റെ "ontogeny recapitulate phylogeny" എന്ന വഞ്ചനപരമായ ചിത്രരചന മാത്രം മതി ഡാര്‍വ്വനിസം എന്ന അശാസ്ത്രീയ സിദ്ധന്തത്തിന്റെ മുഖം മൂടി വലിച്ചു കീറാന്‍ സുഹൃത്തെ.

പിന്നെ നിങ്ങള്‍ പറഞ്ഞകാര്യങ്ങള്‍ ഡാര്‍വ്വനിസത്തെയല്ല സത്യപെടുത്തുനത്‌ മറിച്ച്‌ മഹാനായ സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെയാണ്‌ എന്ന് നിഷ്‌ പ്രയാസം നമുക്ക്‌ കണ്ടെത്താന്‍ കഴിയും.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ഫസലിന്‌, സജിക്ക്‌, ബഷീര്‍ക്കാക്ക്‌, റോബിക്ക്‌, വന്നതിന്‌ നിങ്ങളുടെ അഭിപ്രയങ്ങള്‍ രേഖപ്പെടുത്തിയതിന്‌ നന്ദി....

യരലവ said...

ആരലിനെപോലെ നമുക്കും ജീവിതം ജീവിച്ചു തീര്‍ക്കാം, അല്ലാതെ ആരലിനില്ലാത്ത സ്വര്‍ഗ്ഗവും നരകവും ദണ്ടും അടിയും പാലവും കുറെ വാതിലുകളും അടിത്തട്ടും മേല്‍തട്ടും നമുക്കെന്തിനാ...

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പ്രിയ സുഹൃത്തെ യരലവ

ആരലും മനുഷ്യനും തമ്മില്‍ ഒരുപാട്‌ അന്തരങ്ങളില്ലെ. സുഹൃത്തെ. നൈസര്‍ഗ്ഗീകമായ കഴിവുകളൊടെ ജനിക്കുന്ന മനുഷ്യതര ജന്തുവര്‍ഗ്ഗങ്ങള്‍ പ്രകൃതിയോട്‌ സമരസപ്പെട്ട്‌ അതിന്റെ നിയമങ്ങളില്‍ ജീവിച്ചു മരിക്കുന്നു. മനുഷ്യനൊ മറ്റു ജന്തു വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച്‌ യാതെരു കഴിവുമില്ലാതെ ജനിക്കുന്ന മനുഷ്യന്‍ ഒരു പരിധിവരെ പ്രകൃതിക്കുമുകളിലും, മറ്റു ഇതര ജന്തുവര്‍ഗ്ഗങ്ങളിലും ഇടപ്പെടാനും മാറ്റു മനുഷ്യരുടെ ജീവിതത്തെ സ്വധീനിക്കാനും കഴിവുള്ള മനുഷ്യന്‍ എങ്ങി നെ യാണ്‌ ആരലിനെ പോലെയാവുക.

അവന്റെ കര്‍മ്മങ്ങള്‍ക്ക്‌ ശെരിയായ കണക്ക്‌ നോക്കുന്ന ഒരു സ്ഥലമുണ്ടായെ പറ്റൂ. അല്ലെങ്കില്‍ ലക്ഷകണക്കിന്‌ ആള്‍ക്കാരെ കൊന്നു തള്ളിയ ഹിറ്റ്‌ ലറിനെ പോലുള്ളവര്‍ക്കും, സബനതയുടെ ദന്ത ഗോപുരങ്ങളിലിരുന്ന് പാവപ്പെട്ടവനെ കണ്ടില്ലെന്ന് നടിച്ചവനും ......മറ്റും എങ്ങിനെയാണ്‌ ഭൗതികതയുടെ അളവുകോലുകളാല്‍ ശിക്ഷ-രക്ഷ വിധികള്‍ നടപ്പിലാക്കാന്‍ കഴിയുക ? അതിന്‌ ഒരു ലോകം ഉണ്ടായെ പറ്റൂ.

താങ്കള്‍ക്ക്‌ നിരാകരിക്കാം, സ്വീകരിക്കാം അതിനുള്ള സ്വതന്ത്ര്യം പ്രപഞ്ച സംവിധായകന്‍ ഓരോ മനുഷ്യനും ഒരു നിശ്ചിത അവധി വരെ നല്‍കിയിട്ടുണ്ട്‌.

ഇത്‌ മാത്രം ആണ്‌ ലോകമെന്നും ആത്മാവ്‌ എന്നൊന്നില്ല എന്നും താങ്കള്‍ക്ക്‌ തോനുന്നുവെങ്കില്‍ ആര്‍മാദിക്കൂ... മതിവരുവോളം.... നന്ദി സുഹൃത്തെ വന്നതിന്‌ താങ്കളുടെ കമന്റിട്ടതിന്‌

സൂരജ് :: suraj said...

പ്രിയ ശരീഖ് ജീ,

ദൈവം എന്ന സങ്കല്‍പ്പത്തെയും ദൈവീക സൃഷ്ടികര്‍മ്മം എന്ന സങ്കല്പത്തിനും എതിരാണ് പരിണാമ സിദ്ധാന്തം എന്ന് ധരിച്ചിട്ടാണ് അങ്ങു പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നതെന്നാണ് അങ്ങയുടെ പല കമന്റുകളില്‍ നിന്നും പോസ്റ്റുകളില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്. (ഇനി, അങ്ങനെയല്ലെങ്കില്‍ എന്റെ മനസിലാക്കലിലെ പിഴവാണ് ക്ഷമിക്കുക)

അങ്ങനെയാണെങ്കില്‍ താങ്കള്‍ ഫിസിക്സിന്റെ നെടും തൂണായ ആപേക്ഷികതാ സിദ്ധാന്തം മുതല്‍ക്കാണ് എതിര്‍ത്തു തുടങ്ങേണ്ടത്. കാരണം പരിണാമ സിദ്ധാന്തത്തെക്കാള്‍ ഉച്ചത്തില്‍ ദൈവത്തെ തള്ളിപ്പറയുന്നവയാണ് റിലേറ്റിവിറ്റിയുടെയും മാറ്റര്‍-എനര്‍ജി പാരസ്പര്യത്തിന്റെയും സന്തതിയായി വന്നിട്ടുള്ള സിദ്ധാന്തങ്ങള്‍ എന്ന് അവയെ ആഴത്തില്‍ പഠിക്കുമ്പോള്‍ മനസിലാകും.


ഏതായാലും താങ്കളുടെ ആ വിശ്വാസങ്ങള്‍ എന്തോ ആവട്ടെ, തിരുത്താന്‍ ഞാനാളല്ല. അതില്‍ പരാതികളുമില്ല. വിശ്വാസ സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യം.

പക്ഷേ, താങ്കളുടെ ഈ വാചകം :
“Earnest Haeckel ( 1834-1919)ലിന്റെ "ontogeny recapitulate phylogeny" എന്ന വഞ്ചനപരമായ ചിത്രരചന മാത്രം മതി ഡാര്‍വ്വനിസം എന്ന അശാസ്ത്രീയ സിദ്ധന്തത്തിന്റെ മുഖം മൂടി വലിച്ചു കീറാന്‍..”
ശാസ്ത്രീയമായ ഒരടിസ്ഥാനവുമില്ലാത്തതാണ് എന്ന് ഓര്‍മ്മപ്പെടുത്തുവാ‍ാന്‍ ആഗ്രഹിക്കുന്നു

ചില പ്രാഥമിക സ്കൂള്‍ ടെക്സ്റ്റു ബുക്കുകളില്‍ ഹേയ്ക്കലിന്റെ ontogeny തിയറിയെ പരിണാമ സിദ്ധാന്തത്തിനെ പിന്താങ്ങുന്ന പത്തോ പന്ത്രണ്ടോ ഉദാഹരണങ്ങളിലൊന്നായി അച്ചടിച്ചു വചിട്ടുണ്ട്(ഞാന്‍ SSLCയിരുന്നപ്പോള്‍ പഠിച്ചതിലും).

അതു പൂര്‍ണ്ണമായും ശരിയല്ല. ഹെയ്ക്കലിന്റെ തിയറിയനുസരിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ഭ്രൂണാവസ്ഥയില്‍ കാണുന്ന രൂപപരമായ പല ഘട്ടങ്ങളും മുന്‍ കാല ജീവികളുടേതിനു സമമാണ്. ഹേയ്ക്കല്‍ ഇതിനെ പരിണാമത്തിന്റെ തെളിവായി കണ്ടു.
യഥാര്‍ത്ഥത്തില്‍ ഹോമിയോട്ടിക് ജീനുകള്‍ (Hox genes) എന്ന ജീന്‍ ശൃംഖലയുടെ പല ഘട്ടങ്ങളിലായുള്ള activation ആണ് ഭ്രൂണങ്ങളിലെ ഫൈലോജനിയുടെ ഈ ആവര്‍ത്തനത്തിനു കാരണം. ഹേയ്ക്കലിന്റെ കാലത്ത് ഹോക്സ് ജീനുകളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നതിനാല്‍ അദ്ദേഹത്തിന്റെ വിശദീകരണം തെറ്റി എന്നേയുള്ളൂ.(അദ്ദേഹത്തിന്റെ നിരീക്ഷണമല്ല വിശദീകരണമാണ് തെറ്റിയത് എന്നോര്‍ക്കുക).

ഹോക്സ് ജീനുകളെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പരിണാമസിദ്ധാന്തത്തിലെ ഒട്ടനവധി തെറ്റിദ്ധാരണകള്‍ക്ക് തിരുത്തലായി എന്നുമാത്രമല്ല പല സംശയങ്ങള്‍ക്കും അറുതിവരുത്തുകയും പരിണാമസിദ്ധാന്തത്തെ കൂടുതല്‍ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് പില്‍ക്കാല ചരിത്രം. കേ-റ്റി ബൌണ്ടറി എന്നറിയപ്പെടുന്ന ക്രിറ്റേഷ്യസ്-ടേര്‍ഷ്യറി ബൌണ്ടറി എന്ന പരിണാമ ചരിത്രത്തിലെ അഴിയാക്കുരുക്കിന് വിശദീകരണം കിട്ടിയത് ഹോക്സ് ജീനുകളില്‍ നിന്നാണ് എന്നത് ഒരുദാഹരണം. വിവിധ ജീവികുലങ്ങളുടെ HOX ജീനുകളെ വച്ച് mapping നടത്തുമ്പോള്‍ ജന്തു പരിണാമത്തിന്റെ കുറെക്കൂടി പൂര്‍ണ്ണമായ ചിത്രം ചുരുള്‍ നിവര്‍ന്നു വരുന്നതും കാണാനാകും.

അതുകൊണ്ട് ഹേയ്ക്കലിനെ വച്ച് പരിണാമത്തെ എതിര്‍ക്കുന്നത് രാഷ്ട്രീയക്കാരെ ചുണ്ടിക്കാട്ടി ജനാധിപത്യത്തിന്റെ കുറ്റം പറയുന്നതുപോലെയാണ്. ശാസ്ത്രത്തിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ശാസ്ത്രീയമായി ആഴത്തില്‍ പഠിച്ചിട്ടു വേണം എന്നൊരു അഭ്യര്‍ത്ഥന കൂടി.

(ഹോമിയോട്ടിക് ജീനുകളെക്കുറിച്ചും ഭ്രൂണശാസ്ത്രത്തെ കുറിച്ചും പഠിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ലൂയി വോള്‍പ്പെര്‍ട്ടിന്റെ Principles of development തോംസന്റെ On growth and Form എന്നീ പുസ്തകങ്ങള്‍ വായിക്കുന്നതു നന്നായിരിക്കും. ആദ്യത്തെ ഗ്രന്ഥം യൂണിവേഴ്സിറ്റി തലത്തിലെ ടെക്സ്റ്റാണ്. തുടക്കക്കാര്‍ക്ക് നല്ലത് രണ്ടാമത്തെ പുസ്തകമാണ്.)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

മാന്യനും, ബുദ്ധിമാനും, ധീരനുമായ ഡോക്ടര്‍ സൂരജ്‌ രാജന്‍ എന്ന ബ്ലോഗ്‌ സുഹൃത്തെ താങ്കളുടെ കമന്റിനും ചിന്തകള്‍ക്കും സ്വഗതം. കാരണം രണ്ടുമാസം പിന്നിടുന്ന എന്റെ ബ്ലോഗ്‌ ഇടപെടലുകളില്‍ സത്യസന്ധമായും, ആധികാരികമായും നിരന്തര ഇടപെടലുകള്‍ നടത്തുന്ന താങ്കളുടെ കമന്റുകളെയും, പോസ്റ്റുകളെയും ഒരു വിദ്യര്‍ഥിയുടെ മനസ്സോടെ വായിക്കാന്‍ സ്വയം പ്രേരിപ്പിക്കപ്പെട്ടിട്ടുണ്ട്‌ എന്നുള്ളത്‌ കൊണ്ടാണ്‌.

പ്രിയ ഡോക്ടര്‍ സൂരജ്‌ രാജന്‍ ;

ആദ്യമായി താങ്കള്‍ ഉന്നയിച്ച ഒരു കാര്യം ഞാന്‍ ഡാര്‍വ്വനിസത്തെ എതിര്‍ക്കുന്നത്‌ ദൈവ ശാസ്ത്രപരമായി അതിന്റെ അടിസ്ഥന ശിലകള്‍ ദൈവമെന്ന സങ്കല്‍പ്പത്തിന്‌ എതിരായതു കൊണ്ടാണോ എന്നാണ്‌. പ്രപഞ്ചസൃഷ്ടാവുമായി ബന്ധപ്പെട്ട എന്റെ അറിവുകളുടെ അടിസ്ഥാനത്തില്‍ ആശയ പരമായ കലഹം ആരംഭിക്കുന്നത്‌ ഡാര്‍വ്വനിസത്തില്‍ നിന്നല്ല മറിച്ച്‌ ദൈവമെന്ന തികച്ചും ഏകനും, ഏല്ലാ സചേതന അചേതന വസ്തുക്കളുടെയും എല്ലാ കഴിവുകളുടെയും, ഉടയോനും ഉടമസ്ഥനുമായ കാരുണ്യവനും, കരുണ നിധിയുമായ ആ അസ്തിത്വത്തെ മനുഷ്യനും, ദൈവപുത്രനും, അവതാരകനും, പുരോഹിതനും,പ്രകൃതിയും, കല്ലും, മണ്ണുമായി താരതമ്യം ചെയ്യുന്നിടത്തു നിന്നാണ്‌.

ഒരു തെറ്റും ചെയ്യാത്ത പിഞ്ച്‌ കുഞ്ഞിന്റെ തലയില്‍ പോലും യുക്തി ഹീനമായ പാപ ഭാരത്തിന്റെ ചുമടും, ഏത്‌ വൃത്തികേടിനും പൗരോഹിത്യത്തിന്റെതായ ഒരു കുബസാരകൂടിന്റെ സ്വകാര്യതയുടെ സ്വീകര്യതയും, ശക്തനായ ശത്രുവിന്റെ മുന്‍പില്‍ പ്രതിരോധത്തിനായി സ്വന്തം ജീവന്‍ കൊണ്ട്‌ ചാവേറുകളായി നിരപരാധികളെ കൊന്നൊടുക്കി അതിന്‌ ദൈവീക രക്ത സാക്ഷ്യത്വത്തിന്റെ മേലങ്കി അണിയിക്കുന്നവരോടും, മനുഷ്യനെ വര്‍ണ്ണത്തിന്റെ, തൊഴിലിന്റെ, ഭാഷയുടെ, ദേശത്തിന്റെ... എണിയലൊടുങ്ങാത്ത വിവേചനത്തിന്റെ ഉരുക്കു ചങ്ങലകളില്‍ ബന്ധിച്ച്‌ കാല്‍ കീഴിലിട്ട്‌ ചവിട്ടിയരച്ചു കൊണ്ട്‌ അതിന്‌ ദൈവഭാഷ്യം ചമക്കുന്ന മാനവീകതയുടെ ശത്രുക്കളോടും, ദൈവത്തിനും മനുഷ്യനുമിടയില്‍ പൗരോഹിത്വത്തെ പ്രതിഷ്ഠിച്ച്‌ സ്വര്‍ഥ തല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരോടുമാണ്‌.

ശാസ്ത്രീയമായി കൃത്യമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര-സംസ്ക്കാരീക-സമൂഹീക-ചരിത്ര സത്യവും ശെരിയായ ദൈവീകത അടിസ്ഥാനമായ യുക്തി വിശ്വസത്തിന്‌ എതിരു നില്‍ക്കുന്നില്ല എന്നു മാത്രമല്ല കൃത്യമായി അത്‌ ഒരു പ്രപഞ്ച നാഥനിലെയ്ക്ക്‌ വഴി കാണിക്കുന്നു എന്നു തന്നെയാണ്‌ എനിക്ക്‌ തോനിയിട്ടുള്ളത്‌, പക്ഷെ ദൈവീകമെന്ന് അവകാശപ്പെടുന്ന ഇതരരുടെ കാര്യം എനിക്കറിയില്ല, കാരണം ഭൂമിയെ തൂണുകളില്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുന്നു വെന്നും, മറ്റും തുടങ്ങി ചരിത്ര-മാനവീക-സമൂഹീക-സംസ്സ്കാരിക-രാഷ്ട്രീയ മാനദണ്ഡങ്ങളെ അപ്രസക്തമാക്കുന്ന നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ധങ്ങള്‍ ഉയര്‍ത്തിപിടിച്ചു കൊണ്ട്‌ ഞങ്ങള്‍ യഥാര്‍ത്ത ദൈവ വിശ്വസികള്‍ എന്നു പറയുന്നവരോട്‌ സഹതാപം മാത്രമേ ഉള്ളൂ.

പിന്നെ ഡാര്‍വ്വനിസവും ഇതിനിടയിലേയ്ക്ക്‌ കയറിവരുനുണ്ട്‌ എന്നു മാത്രമല്ല അത്‌ ഒരു പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ട ശാസ്ത്ര സത്യം എന്ന നിലക്ക്‌ പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയും അതിന്റെ അടിസ്ഥാന ആശയങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ മാനവീകതക്കു നേരെ നടന്ന നരനായട്ടുകള്‍ക്ക്‌ കയ്യും കണക്കുമില്ല. പത്തെംബത്‌ ഇരുപത്‌ നൂറ്റാണ്ടുകളുടെ ചരിത്രം പാവപ്പെട്ട നിരപരാധികളായ ലക്ഷകണക്കിന്‌ മനുഷ്യരുടെ ചോരകൊണ്ട്‌ എഴുതപ്പെട്ടതും, ഹിറ്റ്‌ലറിനെ പോലെയുള്ള മാനവ ദ്രോഹികള്‍ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ക്രൂരമായ ചെയ്തികള്‍ക്ക്‌ വിധേയമാക്കിയതിന്റെ അടിസ്ഥാനതത്വം പ്രകൃതിയിലെ ജീവജാലങ്ങള്‍ നിരന്തരമായ പരസ്പര സംഘട്ടനത്തിലാണെനും നിലനില്‍പ്പിന്‌ വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ശക്തന്‍ വിജയിക്കുകയും അശകതന്‍ പരാജയപ്പെടുകയുന്നു വെന്നുള്ള പിന്തിരിപ്പന്‍ വരട്ടു വാദത്തില്‍ നിന്നാണ്‌.

ഡാര്‍വ്വനിസ്റ്റ്‌ തംബുരാക്കന്മാര്‍ എന്തെക്കെ നിര്‍ദ്ധരണ സിദ്ധന്തങ്ങള്‍ കൊണ്ട്‌ പരിണാമ സിദ്ധാന്ദത്തെ സത്യ പെടുത്താന്‍ ശ്രമിച്ചാലും ചരിത്രത്തിന്റെ നാള്‍ വഴികളില്‍ അവര്‍ ചെയ്തു വച്ച എത്ര എത്ര ഫോസില്‍ തട്ടിപ്പുകള്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടുവെന്നും, കള്ളകഥകള്‍ കൊണ്ട്‌ ശാസ്ത്രലോകത്തെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നും ചരിത്ര വിദ്യര്‍ഥിക്ക്‌ കണ്ടെത്താന്‍ കഴിയും എന്നതൊരു സത്യമാണ്‌. പില്‍ട്‌ ഡൗണ്‍ മനുഷ്യനും, നെബ്രാസ്‌കാ മനുഷ്യനും, നിയാന്തര്‍താല്‍ മനുഷ്യനുമെല്ലാം പരിണാമ വാദികളുടെ സങ്കല്‍പ്പസൃഷ്ടികള്‍ തന്നെ എന്നുള്ളതെല്ലെ സത്യം.

എന്നോ മണ്ണടിഞ്ഞു പോയ ആര്‍ക്കിയോപ്‌ടെറിക്‌സ്‌ എന്ന പൂര്‍ണ്ണമായ പക്ഷിയെ പിടിച്ച്‌ മധ്യവര്‍ഗ്ഗമാക്കാനുള്ള പരിണാമ വാദികളുടെ ശ്രമം പാളിപോയതാണ്‌ എന്നും കണ്ടെത്താന്‍ കഴിയില്ലെ. എന്തിന്‌ ; പരിണാമ വാദിയായ സര്‍ അര്‍തര്‍ കീത്തിനോട്‌ എന്തു കൊണ്ട്‌ പരിണാമ വാദം സ്വീകരിക്കപ്പെടുന്നു വെന്ന ചോദ്യത്തിനുത്തരമായി അദ്ധേഹം പറഞ്ഞ മറുപടി ചരിത്ര താളുകളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്‌ അത്‌ " ജീവ പരിണാമ വാദം തെളിയിക്കപ്പെട്ടതല്ല; അത്‌ ശാസ്ത്രീയമായി തെളിയിക്കുവാനും സാധ്യമല്ല. എങ്കിലും ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു. എന്തു കൊണ്ടെന്നാല്‍ അത്‌ വിശ്വസിച്ചില്ലെങ്കില്‍ ദൈവം സൃഷ്ടി നടത്തിയെന്ന് അംഗീകരിക്കേണ്ടതായി വരും. അത്‌ ഞങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ പോലും കഴിയില്ല.

ഡാര്‍വനിസത്തിന്റെ ശാസ്ത്രിയ അടിത്തറകള്‍ ക്കെതിരെ അക്കമിട്ടു നിരത്താന്‍ ഒരു പാട്‌ ചോദ്യങ്ങളും പഠനങ്ങളും നിറഞ്ഞു കിടക്കുംബോള്‍ തന്നെ ഞാനിവിടെ ഇതു നിറുത്തുകയാണ്‌. കാരണം താങ്കളുടെ ചിന്തകള്‍ക്കും പഠനങ്ങള്‍ക്കുമുള്ള ഉന്നതമായ നിലവാരത്തിനടുത്തേയ്ക്ക്‌ സാധരണക്കാരില്‍ സാധാരണക്കരനായ എന്റെ ബൗദ്ധിക തലം ചെന്നെത്തണമെന്നില്ല എന്ന പരമാര്‍ഥം അംഗീകരിച്ചു കൊണ്ട്‌ തന്നെ. ഇത്രയും തന്നെ എഴുതിയത്‌ ഞാന്‍ ജീവിക്കുന്ന എന്റെ ഭൗതീക-അത്മീയ ജീവിതതലങ്ങളില്‍ എന്റെ പരിമിതമായ ബുദ്ധി-യുക്തിപരമായ അടിസ്ഥാന ശിലകള്‍ ഇതൊക്കെയാണ്‌ എന്ന് വിളിച്ചു പറയാന്‍ വേണ്ടിയാണ്‌. അത്‌ എന്നെ തന്നെ അടയാളപ്പെടുത്തുനതിന്‌ വേണ്ടിയും. ഇതെല്ലാം വായിച്ച്‌ മറ്റുള്ളവര്‍ എന്നെ പോലെ ചിന്തിക്കുമെന്നോ എനിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യപിക്കുമെന്നൊ വിമോഹമേതുമില്ലെന്ന് ഇവിടെ അടിവരയിട്ടു പറയുകയും ഞാനിവിടെ പറഞ്ഞകാര്യങ്ങള്‍ എന്റെ ജീവിത കാഴ്ചപാടയി വിലയിരുത്തണമെന്നും ഞാന്‍ വിളിച്ചു പറഞ്ഞകാര്യങ്ങളില്‍ സത്യസന്ധമല്ലെന്ന് നിങ്ങള്‍ക്ക്‌ തോനുന്നുവെങ്കില്‍ അത്‌ ചൂണ്ടികാട്ടണം എന്നോര്‍മ്മപ്പെടുത്തി കൊണ്ട്‌ നിറുത്തുന്നു.

സൂരജ് :: suraj said...

പ്രിയ ശരീഖ് ജീ,

"...ഞാനിവിടെ പറഞ്ഞകാര്യങ്ങള്‍ എന്റെ ജീവിത കാഴ്ചപാടയി വിലയിരുത്തണമെന്നും.."

ഈ വാചകത്തിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും വെള്ളെഴുത്തിന്റെ ബ്ലോഗ് പോസ്റ്റിലെ ചര്‍ച്ചയില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു എന്നതിനാലാണ് താങ്കളുടെ ആത്മീയതെയോ ജീവിത കാഴ്ചപ്പാടിനേയൊ ഞാന്‍ ചോദ്യം ചെയ്യാത്തത്. എന്റെ വാദങ്ങള്‍ ശാസ്ത്രത്തിന്റെ മേഖലയില്‍ മാത്രമാണ്.അതിനുപുറത്തുള്ളത് എന്റെ വിഷയമല്ല.

ശാസ്ത്രത്തിന്റെ മെഖല യുക്തിയുടേത് മാത്രമാണ്. ഈശ്വരനെന്ന സങ്കല്പം യുക്തിക്ക് കീഴൊതുങ്ങുന്നതല്ല. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റെ വിഷയവുമല്ല.

ജ്യോതിശാസ്ത്രജ്ഞനായ പിയറി ലാപ്ലാസ് ഖഗോളങ്ങളുടെയും സൌരയൂഥത്തിന്റെയും ഭ്രമണത്തെക്കുറിച്ചു നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനോട് വിശദീകരിക്കവെ നെപ്പോളിയന്‍ അദ്ദേഹത്തോടു ചോദിച്ചു :“ഇതിലെവിടെയാണ് ദൈവം വരുന്നത് ?” ലാപ്ലാസ് ഉടന്‍ മറുപടി കൊടുത്തത് ഇങ്ങനെയാണ്: “എനിക്ക് ഇതുവിശദീകരിക്കാന്‍ ആ തിയറി വേണ്ട!”

ഇതുതന്നെയാണ് പരിണാമസിദ്ധാന്തം മുതല്‍ ആപേക്ഷികതാ സിദ്ധാന്തവും പ്രപഞ്ചത്തിന്റെ ബ്രേന്‍ തിയറിയും വരെയുള്ള ശാസ്ത്രവിശകലനങ്ങളുടെ അടിസ്ഥാന ലക്ഷ്യവും. പ്രകൃതിയെ വിശദീകരിക്കുമ്പോള്‍ അത് അതിഭൌതികമായ ഇടപെടലുകളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു. ആ ഒഴിവാക്കലിന്റെ കാരണം ഏതെങ്കിലും ദൈവസങ്കല്പത്തോടുള്ള വിരോധമല്ല, മറിച്ച് ഒരു സംഗതിയെ വിശദീകരിക്കുമ്പോള്‍ ഏതെങ്കിലും പോയിന്റില്‍ വച്ച് ‘ഇതു ദൈവത്തിന്റെ കളിയാണ്’ എന്നുപറഞ്ഞ് നിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ എന്താണ് അന്വേഷിക്കാനുണ്ടാവുക ?

പ്രപഞ്ചഗോളങ്ങള്‍ കറങ്ങുന്നത് ദൈവത്തിന്റെ കളിയാണ് എന്നു വിശ്വസിച്ചും അതേക്കുറിച്ചു തിയറികളുണ്ടാക്കിയവരെ ചുട്ടുകൊന്നും പീഡിപ്പിച്ച് നിശബ്ദരാക്കിയും മനുഷ്യ ബുദ്ധിയെ അടക്കിവാണ മതസംഹിതകളെ ധിക്കരിച്ച് ശാസ്ത്രലോകം മുന്നോട്ടു പോയതുകൊണ്ടാണ് ന്യൂട്ടോണിയന്‍ മെക്കാനിക്സും റിലേറ്റിവിറ്റിയും മുതല്‍ സകല ശാസ്ത്രവിശകലനങ്ങളും ഉണ്ടായതെന്നോര്‍ക്കണം.ആ മഹായാത്രയുടെ ഏതെങ്കിലും പോയിന്റില്‍ വച്ച് മനുഷ്യന്‍ ‘ഇതിനപ്പുറം വിശദീകരിക്കാനാവില്ല, അതു ദൈവത്തിന്റെ കളിയാണ്’ എന്നു സ്വയം സമാധാനിച്ചു പിന്തിരിഞ്ഞു നടന്നിരുന്നെങ്കില്‍ ഇന്നീകാണുന്ന ശാസ്ത്രസൌഭാഗ്യങ്ങള്‍ ഉണ്ടാകില്ലായിരുന്നു.

പിന്നെ, സ്വന്തം ഉപപത്തികള്‍ ന്യായീകരിക്കാന്‍ ഒരുപാടു കുടില ബുദ്ധികള്‍ ശാസ്ത്രത്തെ ദുരുപയോഗം ചെയ്തിട്ടുണ്ട്. മനുഷ്യനെ സെലക്ടീവ് ബ്രീഡിംഗ് നടത്തണമെന്നു വാദിച്ച ഗാലന്‍ മുതല്‍ ആര്യന്‍ വംശത്തിന്റെ ഔന്നത്യം പറഞ്ഞ് തനികൂ കണ്ടുകൂടാത്തവരെയോക്കെ കൊന്നുതള്ളിയ ഹിറ്റലര്‍ വരെ! ആ പാപങ്ങളുടെ പട്ടിക ശാസ്ത്രത്തിനുമേല്‍ കെട്ടിവയ്ക്കുന്നത് മതപുരോഹിതര്‍ നടത്തിയ രതിപീഡകളുടെ പാപം ദൈവത്തിനു മേല്‍ കെട്ടിവയ്ക്കുന്നതിനു തുല്യമാണ്!

ദൈവമെന്ന അതീത ശക്തിയില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ ഒരുപാടുണ്ട്. അവര്‍ക്കവരുടേതായ
ആത്മീയ ന്യായങ്ങളുമുണ്ട്. അവരതിനെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കാറില്ല. പരിണാമ സിദ്ധാന്തത്തെ പ്രചരിപ്പിച്ചതില്‍ ഡാര്‍വിനോളം തന്നെ പങ്കുള്ള ആല്ഫ്രഡ് വാലസ് ഒരു ദൈവവിശ്വാസിയായിരുന്നു. ജീനുകളുടെ ഉല്പരിവര്‍ത്തനമാണ് (mutations) പ്രകൃതിനിര്‍ദ്ധാരണത്തിന്റെ കളിസ്ഥലം എന്ന് അന്നത്തെക്കാലത്ത് അറിയുമായിരുന്നില്ല. ആ പോയിന്റില്‍ സംശയങ്ങളുയര്‍ന്നിരുന്നപ്പോഴൊക്കെ ആല്ഫ്രഡ് വാലസ് ‘അത് ദൈവത്തിന്റെ ഇടപെടലാണ്’ എന്നായിരുന്നു പറഞ്ഞൊഴിഞ്ഞിരുന്നത്. (ഡാര്‍വിന്‍ പക്ഷേ വാലസുമായി ഇക്കാര്യത്തില്‍ വിയോജിച്ചിരുന്നു)

അനുബന്ധം: പില്‍റ്റ് ഡൌണ്‍ ഫോസില്‍ ക്ഷിപ്ര പ്രശസ്തി ആഗ്രഹിച്ച ഒരു ആര്‍ക്കിയോളജിസ്റ്റിന്റെ കൃത്രിമ സൃഷ്ടിയായിരുന്നു. എന്നുകരുതി നിയാന്‍ഡര്‍താല്‍ ഫോസിലുകളെ ആ കൂട്ടത്തില്‍ പെടുത്തി discredit ചെയ്യരുത്. പില്‍റ്റ് ഡൌണ്‍ ഫോസില്‍ കള്ളത്തരമാണെന്ന് ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയത് ശാസ്ത്രലോകം തന്നെയാണ്. നിയാന്‍ഡര്‍താല്‍ മനുഷ്യന്‍ അത്തരത്തിലൊരു കൃത്രിമ സൃഷ്ടിയല്ല കേട്ടോ. നിയാന്‍ഡര്‍താല്‍ മനുഷ്യന്റെ ആദ്യ ഫോസില്‍ 1829-ലാണ് കിട്ടിയത്. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പുസ്തകമായി പ്രചരിച്ചുതുടങ്ങുന്നത് 1859-ലാണെന്നോര്‍ക്കണം!അതിന്റെ 400-ഓളം അസ്ഥികള്‍ പലസ്ഥലങ്ങളില്‍ നിന്നായി പിന്നിട് കിട്ടിയിട്ടുണ്ട്.

(പില്‍റ്റ് ഡൌണിന്റെ ഒറ്റ ഫോസിലേ ഉള്ളൂ-അതു കുരങ്ങിന്റെയും മനുഷ്യന്റെയും എല്ലുകള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ ഒരു സങ്കരസാധനമായിരുന്നു)

ea jabbar said...

തെങ്ങിനു മുകളില്‍നിന്നൊരു തേങ്ങ വല്ലവന്റേയും തലയില്‍ വീണാല്‍ അതിനു ന്യൂട്ടണെ കുറ്റം പറയുമ്പോലെയാണ് മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങള്‍ക്കെല്ലാം പാവം ഡാര്‍വ്വിനെ കുറ്റം പറയുന്നത്!

ea jabbar said...

ഖുര്‍ ആന്‍ ബ്ലോഗില്‍ പുതിയ ലേഖനം:-
ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും

ea jabbar said...

ദൈവ വിശ്വാസത്തെ കുറിച്ച് ഐന്‍സ്റ്റൈന്‍ പറഞ്ഞത് ഇങ്ങനെ

Satheesh said...

മദ്യെയിങ്നെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വ്രദാ [ sorry for unicode errors ]