ശാസ്ത്രം, ദൈവം, ചില കണ്ടെത്തലുകള്‍ (1) ആരല്‍(Eel)
യൂറോപ്യന്‍ സമുദ്രങ്ങളുടെ ആവാസ വ്യവസ്ഥകളില്‍ വസിക്കുന്ന ആരല്‍ എന്ന മല്‍സ്യം ജന്തുശാസ്ത്രത്തില്‍ ഒരു വിസ്‌മയമാണ് തീര്‍ക്കുന്നത്. കാരണം ഈ മല്‍സ്യം അതിന്റെ പ്രജനന കാലമെത്തിയാല്‍ ഏകദേശം 4000 കിലോമീറ്ററോളം സഞ്ചരിച്ച് ബെര്‍മുഡയുടെ തെക്ക് കിഴക്ക് 950 കിലോമീറ്റര്‍ മാറി സാര്‍ഗാസോ കടലില്‍ വെച്ചാണ് പുനരുല്‍പദനത്തില്‍ ഏര്‍പ്പെടുന്നത്. സാര്‍ഗാസോയുടെ അഗാതതകളില്‍ ചെന്ന് ലക്ഷകണക്കിന് മുട്ടകളിട്ട ശേഷം ഈ ആരലുകളുടെ ജീവിതം അവിടെ തന്നെ അവസാനിപ്പിക്കപ്പെടുന്നു. ഈ മുട്ടകള്‍ വിരിഞ്ഞ് പുറത്ത് വരുന്ന ആരല്‍ കുഞ്ഞുങ്ങള്‍ അമ്മ വന്ന മുഴുവന്‍ വഴിയും താണ്ടി അമ്മ പുറപ്പെട്ട യുറോപ്പിന്‍ സമുദ്രങ്ങളിലെ അതേ സ്ഥലങ്ങളില്‍ കൃത്യമായി എത്തിച്ചേരുന്നു. എന്തെരൊല്‍ഭുതം അല്ലേ ?
അരാണ് ആ കുഞ്ഞുങ്ങള്‍ക്ക് വഴി കാണിച്ചത്. നൈസര്‍ഗീകമായ ഈ കഴിവുകള്‍ ആരാണ് നല്‍കിയത്. പരിണാമ സിദ്ധാന്ത വാക്താക്കള്‍ക്കിവിടെ ഉത്തരം മുട്ടുകയും അര്‍ഥമില്ലാത്തയുക്തി ഹീനമായ കുറെ ഞെടു ഞായങ്ങള്‍ തൊടുത്ത് യുക്തിയാണെനും ശാസ്ത്രം ആണെനും പറഞ്ഞു അവര്‍ തടിതപ്പും.
ചിന്തിക്കൂ, സുഹൃത്തുകളെ മനനത്തിന്റെ ചങ്ങലകെട്ടുകള്‍ പൊട്ടിച്ച് വിനയന്വിതനായി യഥാര്‍ത്തമായ ദൈവ വിശ്വസത്തിലെയ്ക്ക് നടന്നടുക്കൂ.